ഉമ്മന്‍ചാണ്ടിയെ വെള്ളിയാഴ്ച വിസ്തരിയ്ക്കും
കോഴിക്കോട്: ബിഎഡ് കോഴക്കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയെ മാര്‍ച്ച് അഞ്ച് വെള്ളിയാഴ്ച കോടതി വിസ്തരിയ്ക്കും. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് വിസ്താരം നടക്കുക.
സ്വകാര്യമേഖലയില്‍ ബിഎഡ് അനുവദിയ്ക്കുന്നതില്‍ സര്‍ക്കാര്‍ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്കിയ കേസിലാണ് ഉമ്മന്‍ചാണ്ടിയെ വിസ്തരിയ്ക്കുക. കോടതി മാര്‍ച്ച് നാല് വ്യാഴാഴ്ച ഉമ്മന്‍ചാണ്ടിയെ വിസ്തരിയ്ക്കാനിരുന്നതാണ്. എന്നാല്‍ കേസ് നാളത്തേയ്ക്ക് മാറ്റണെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. കോടതി അത് സ്വീകരിച്ചു.
ബിഎഡ് കോളെജ് അനുവദിയ്ക്കാന്‍ തന്റെ പക്കല്‍ നിന്ന് കോഴ ആവശ്യപ്പെട്ടുവെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ പീലക്സിനോസ് ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേസ് നല്കിയത്. ഈ കേസില്‍ ഡോ. യൂഹാനോന്‍ മാര്‍ പിലക്സിനോസ് നേരിട്ട് ഹാജരായി മൊഴിനല്കിയിരുന്നു.












Click it and Unblock the Notifications