ഫ്രാന്‍സ് സ്കൂളില്‍ മതചിഹ്നം നിരോധിച്ചു
പാരിസ്: സ്കൂളുകളില്‍ മതചിഹ്നങ്ങള്‍ നിരോധിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ ഇത് സംബന്ധിച്ച് അധോലോക സഭ അംഗീകരിച്ച കരടബില്ലിന് സെനറ്റും അംഗീകാരം നല്കുകയായിരുന്നു. 20നെതിരെ 276 വോട്ടോടെയാണ് ബില്‍ പാസായത്.
പുതിയ നിയമമനുസരിച്ച് ഇനി സ്കൂളില്‍ കുട്ടികള്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. മുസ്ലിം കുട്ടികള്‍ ഇനി തലയില്‍ സ്കാര്‍ഫ് ധരിയ്ക്കാന്‍ പാടില്ല. സിക്ക് കുട്ടികള്‍ തലപ്പാവും അണിയരുത്. ക്രിസ്ത്യന്‍ കുട്ടികള്‍ വലിയ കുരിശോ ജൂതക്കുട്ടികള്‍ ഇനി തലപ്പാവോ അണിഞ്ഞുകൂടാ.
ബില്‍ നിയമമാക്കുന്നതിനെതിരെ ഫ്രാന്‍സില്‍ സിക്കുകാരും മുസ്ലിങ്ങളും പ്രകടനവും പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചിരുന്നു. ഈ നിയമം ഏതെങ്കിലും മതത്തിനെതിരായ വിവേചനമല്ലെന്നും ശക്തവും ചടുലവുമായ ഒരു സന്ദേശം സമൂഹത്തിന് നല്കുകയാണെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ഴാങ് പിയറി റഫറിന്‍ പറഞ്ഞു. രാജ്യത്തെ നിയമങ്ങളെ ബഹുമാനിയ്ക്കുന്നതുവരെ എല്ലാവരെയും അവരവരുടെ വിശ്വാസങ്ങള്‍ പ്രകടിപ്പിയ്ക്കാനും അനുവദിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ 70 ശതമാനം പേര്‍ നിയമത്തെ അനുകൂലിച്ചിരുന്നു. പൊതു സ്ഥാപനങ്ങളില്‍ നിന്ന് മതത്തെയും അധികാരത്തെയും ശക്തമായി വേര്‍തിരിയ്ക്കുന്നതാണ് ഈ നിയമമെന്ന അഭിപ്രായത്തെ ഭൂരിഭാഗം ജനങ്ങളും പിന്തുണച്ചു.












Click it and Unblock the Notifications