Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ടിടിയില്‍ പിളര്‍പ്പ്?

കൊളംബോ: ശ്രീലങ്കയില്‍ തമിഴ്പോരാട്ടത്തിന് നേതൃത്വം നല്കിയ എല്‍ടിടിഇയ്ക്കകത്ത് പിളര്‍പ്പിന്റെ സൂചനകള്‍. എല്‍ടിടിഇ നേതാവ് പ്രഭാകരനെ കിഴക്കന്‍ മേഖലയിലെ എല്‍ടിടിഇ നേതാവ് വി. മുരളീധരന്‍ എന്ന കരുണ പരസ്യമായി എതിര്‍ക്കുന്നതായാണ് സൂചനകള്‍.

നേരത്തെ പ്രഭാകരന്റെ അടുത്ത അനുയായിയും എല്‍ടിടിഇ നേതാവുമായ പൊട്ടുഅമ്മന്‍ കഴിഞ്ഞ ദിവസം എല്‍ടിടിഇയ്ക്കകത്തെ ചില നേതാക്കളെ വകവരുത്തിയിരുന്നു. നേതൃത്വത്തിന് ഭീഷണിയായി വളരുന്ന നേതാക്കളെയാണ് പൊട്ടു അമ്മന്റെ നേതൃത്വത്തില്‍ ഇല്ലായ്മ ചെയ്തത്. കരുണയുമായി അടുത്ത ബന്ധമുള്ളവരാണ് ഈ നേതാക്കള്‍. ഇതാണ് കരുണയെ പ്രഭാകരനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.

ഇപ്പോള്‍ പ്രഭാകരന്റെ അധീനതയിലുള്ള വടക്കന്‍ മേഖലയില്‍ നിന്നും തങ്ങളുടെ ചില നേതാക്കളെ മോചിപ്പിയ്ക്കാന്‍ കരുണ ശ്രീലങ്കന്‍ സൈന്യത്തിന്റെ സഹായം ചോദിച്ചിരിക്കുന്നതായാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്.

എന്നാല്‍ എല്‍ടിടിഇയ്ക്കകത്തുള്ള ഈ പിളര്‍പ്പിനെ ചന്ദ്രിക കുമാരതുംഗെ കാര്യമായെടുക്കുന്നില്ല. അത് എല്‍ടിടിഇയ്ക്കകത്തുള്ള വെറും മുറുമുറുപ്പുകള്‍ മാത്രമായേ കാണാനാവൂ എന്നാണ് ചന്ദ്രികയുടെ വിശദീകരണം. ശ്രീലങ്കയിലെ മുന്‍ പ്രധാനമന്ത്രി വിക്രമസിംഗെയും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വക്താവ് ജി.എല്‍. പെയ്രിസും എല്‍ടിടിഇയിലെ ഈ പിളര്‍പ്പിനെക്കുറിച്ച് മൗനം ദീക്ഷിയ്ക്കുകയാണ്.

തമിഴ്പുലികളുടെ വെബ്സൈറ്റായ തമിഴ്നെറ്റ് സംഘടനയിലെ പിളര്‍പ്പിനെ നിഷേധിയ്ക്കുകയാണ്. ഇപ്പോഴും വേലുപിള്ള പ്രഭാകരന്റെ നിര്‍ദേശമനുസരിച്ചാണ് സംഘടന മുന്നോട്ട് പോകുന്നതെന്നാണ് തമിഴ്നെറ്റ് പറയുന്നത്. തങ്ങളെ മറ്റൊരു സംഘടനയായി കണ്ട് സമാധാനചര്‍ച്ചകളില്‍ പങ്കെടുപ്പിയ്ക്കണമെന്ന് കരുണ സമാധാനചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിയ്ക്കുന്ന നോര്‍വെയോട് അഭ്യര്‍ത്ഥിച്ചതായും വാര്‍ത്തയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+