അനന്ത്നാഗ് ജനതാദളില്‍
ബാംഗ്ലൂര്‍: കന്നട ചലച്ചിത്രതാരം അനന്ത്നാഗ് ജനതാദളി(എസ്)ല്‍ ചേര്‍ന്നു. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ അനുഗ്രഹാശിസ്സുകളോടെയാണ് അനന്ത്നാഗ് ജനതാദളി(എസ്)ല്‍ ചേര്‍ന്നത്.
അതേ സമയം ജനതാദള്‍(എസ്) ഹാസന്‍ ജില്ല എംപിയായ വൈ.എന്‍. രുദ്രേഷ് ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രുദ്രേഷിനൊപ്പം ഹാസന്‍ ജില്ലയിലെ ഒട്ടേറെപ്പേര്‍ കോണ്‍ഗ്രസില്‍ എത്തി. ഇവരെ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയും കെപിസിസി പ്രസിഡന്റ് ജനാദ്ദനന്‍ പൂജാരിയും ചേര്‍ന്ന് സ്വീകരിച്ചു.
വീരപ്പന്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട മുന്‍മന്ത്രി നാഗപ്പയുടെ മുരമകന്‍ ഡോ. കിരണ്‍ പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ദേവഗൗഡയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ നാഗപ്പയുടെ ഭാര്യ പരിമള ജനതാദളി(എസ്)ല്‍ ചേര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസിനെതിരെ താന്‍ മത്സരിയ്ക്കുമെന്നും പരിമള പറഞ്ഞു.












Click it and Unblock the Notifications