വിവാഹമോചനം: സുകന്യ കോടതിയില്‍
ചെന്നൈ: വിവാഹ മോചനത്തിനായി നടി സുകന്യ ഒരു കുടുംബകോടതിയെ സമീപിച്ചു. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുന്ന തനിക്ക് വിവാഹ മോചനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് സുകന്യ ഹര്‍ജി നല്‍കിയത്.
സുകന്യയുടെ ഭര്‍ത്താവ് ശ്രീധര്‍ യുഎസില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയറാണ്. 2002 ജൂലൈ 30ന് യുഎസില്‍ വച്ച് വിവാഹിതരായ സുകന്യയും ശ്രീധറും വിവാഹശേഷം കാലിഫോര്‍ണിയയിലാണ് താമസിച്ചിരുന്നത്.
വിവാഹം കഴിഞ്ഞ് നാല് മാസമായപ്പോഴേക്കും സുകന്യ ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. സുകന്യ വീണ്ടും അഭിയിക്കാന്‍ തീരുമാനിച്ചതാണ് ഇരുവരും തമ്മില്‍ പിണങ്ങാന്‍ കാരണം. ഒരു വര്‍ഷമായി സുകന്യ ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയില്‍ കഴിയുകയാണ്.
കഴിഞ്ഞ ജൂണില്‍ ഭര്‍ത്താവ് സുകന്യയ്ക്ക് അയച്ച കത്തില്‍ അമേരിക്കയിലേക്ക് മടങ്ങണമെന്ന് സുകന്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഭിനയം തുടരണമെന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഭര്‍ത്താവിനെ സുകന്യ അറിയിച്ചു.
ഇതേ തുടര്‍ന്ന് അഡ്വക്കറ്റ് വഴി ഭര്‍ത്താവ് സുകന്യയ്ക്ക് അയച്ച നോട്ടീസില്‍ കാലിഫോര്‍ണിയയിലേക്ക് തിരിച്ചു ചെന്നില്ലെങ്കില്‍ ദാമ്പത്യാവകാശത്തിന് കേസുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. ഈ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്നാണ് സുകന്യ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications