വിവേക് ഒബ്റോയിക്ക് വീണ്ടും പരിക്കേറ്റു
ഡെറാഡൂണ്‍: ഹിന്ദി ചലച്ചിത്രതാരം വിവേക് ഒബ്റോയിക്ക് ഷൂട്ടിംഗിനിടയില്‍ വീണ്ടും പരിക്കേറ്റു.
സുഭാഷ് ഘായി സംവിധാനം ചെയ്ുന്ന കിസ്ന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ കുതിരപ്പുറത്തു നിന്ന് വീണ് വിവേക് ഒബ്റോയിയുടെ ഇടതു കൈ ഒടിഞ്ഞു. ഉത്തരാഞ്ചലിലെ അല്‍മോറ ജില്ലയിലെ റാണിക്കെട്ടില്‍ വച്ചാണ് അപകടമുണ്ടായത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മണിരത്നത്തിന്റെ ഹിന്ദിച്ചിത്രമായ യൂത്തിന്റെ ഷൂട്ടിംഗിനിടയില്‍ വിവേക് ഒബ്റോയിക്ക് പരിക്കേറ്റിരുന്നു. ഷൂട്ടിംഗിനിടയില്‍ ബൈക്കിടിച്ചാണ് അന്ന് പരിക്കേറ്റത്.
മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വിവേക് മടങ്ങിപ്പോവുന്നതിനിടയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട സംഭവവുമുണ്ടായി. അപകടത്തില്‍ വിവേകിനും സുഹൃത്തിനും പരിക്കേറ്റിരുന്നു.












Click it and Unblock the Notifications