നളിനി നെറ്റോ കേസില്‍ നീലന് കുറ്റപത്രം നല്‍കി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോസസ്ഥയായ നളിനി നെറ്റോയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിക്സണ്‍ എ. ജോസഫ് കുറ്റപത്രം നല്‍കി.

കുറ്റപത്രം വായിച്ചു കേട്ടതിന് ശേഷം നീലലോഹിതദാസന്‍ നാടാര്‍ കുറ്റം കോടതിയില്‍ നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട 32 രേഖകള്‍ കോടതിയിലേക്ക് വരുത്തണെമന്നും നീലന്‍ ആവശ്യപ്പെട്ടു.

കേസിന്മേല്‍ അന്വേഷണം നടത്തിയ ജസ്റിസ് ജി. കശിധരന്‍ കമ്മിഷന്റെ കൈവശമുള്ള രേഖകളും മറ്റ് ചില രേഖകളും വരുത്തണമെന്നാണ് നീലന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ വാദം കേള്‍ക്കുന്നതിന് കേസ് മാര്‍ച്ച് 10-ാം തീയതിയിലേക്ക് കോടതി മാറ്റി.

1999 സപ്തംബര്‍ 21ന് ഗതാഗതമന്ത്രിയായിരുന്ന നീലന്‍ ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ തന്റെ ചേംബറില്‍ വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് നീലനെതിരായ കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+