കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടി മെത്രാപ്പോലീത്തയുടെ മൊഴി നിഷേധിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ബിഎഡ് കോള-ജ് അനുവദിക്കാമെന്ന് മെത്രാപ്പോലീത്ത ഡോ. യോഹന്നാന്‍ മാര്‍ പീലിക്സിനോസിന് ഉറപ്പുനല്‍കിയിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വിജിലന്‍സ് കോടതിയില്‍ മൊഴി നല്‍കി.

കോളജ് അനുവദിക്കാമെന്ന് താന്‍ ഉറപ്പ്നല്‍കിയിരുന്നുവെന്നും കോഴ കൊടുക്കരുതെന്ന് ഉമ്മന്‍ചാണ്ടി തന്നോട് പറഞ്ഞതായുമുള്ളമെത്രാപ്പോലീത്തയുടെ മൊഴി ഉമ്മന്‍ചാണ്ടി നിഷേധിച്ചു. മെത്രോപ്പോലീത്തയുടെ മൊഴി ശരിയാണോ എന്ന ജഡ്ജി എം. ആര്‍. ഗോപാലകൃഷ്ണന്‍ നായരുടെ ചോദ്യത്തിന് മറുപടിയായാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെ പറഞ്ഞത്.

ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ബിഎഡ് കോളജ് അനുവദിക്കുന്നതിന് വേണ്ടതു ചെയ്യാമെന്നാണ് താന്‍ മെത്രാപ്പോലീത്തയോട് പറഞ്ഞതെന്ന് ഉമ്മന്‍ചാണ്ടി കോടതിയില്‍ പറഞ്ഞു. മെത്രാപ്പോലീത്തയുടെ 60-ാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മീനങ്ങാടിയില്‍ എത്തിയപ്പോള്‍ ബിഎഡ് കോളജിന്റെ കാര്യം തന്നോടും ടി. എം. ജേക്കബിനോടും കെ. മുരളീധരനോടും കെ. കെ. രാമചന്ദ്രന്‍ മാസ്ററോടും മെത്രാപ്പോലീത്ത സൂചിപ്പിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ബിഎഡ് കോളജ് അനുവദിക്കുന്നതിന് അര്‍ഹതയുണ്ടാവുമെന്നാണ് ഞങ്ങള്‍ നാലുപേരും മറുപടി പറഞ്ഞത്.

സര്‍ക്കാര്‍ കോളജുകളുടെ ലിസ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ മീനങ്ങാടി കോളജിന്റെ പേരില്ലെന്ന് ചൂണ്ടിക്കാട്ടി മെത്രാപ്പോലീത്ത തന്നെ ഫോണില്‍ വിളിച്ചിരുന്നു. എന്തു പറ്റിയെന്ന് അന്വേഷിക്കാമെന്നും എന്ത് ചെയ്യാനാവുമെന്ന് നോക്കാമെന്നുമാണ് താന്‍ മറുപടി പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X