കാബൂളിലേക്ക് വിമാനം പരിഗണനയില്‍
ദില്ലി: 12 വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലേക്ക് ദില്ലിയില്‍ നിന്നും വിമാന സര്‍വീസ് തുടങ്ങുന്നതിന് ഇന്ത്യന്‍ എയര്‍ലൈന്‍സ് നീക്കം നടത്തുന്നു.
അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ കലുഷിതാവസ്ഥെയ തുടര്‍ന്ന് 1992 ഏപ്രിലിലാണ് കാബൂളിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് നിര്‍ത്തിയത്.
കാബൂളിലേക്ക് രണ്ട് പ്രതിവാര വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിനാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയത്. ഇതോടൊപ്പം പാകിസ്ഥാന്‍ നഗരങ്ങളായ ലാഹോറിലേക്കും കറാച്ചിയിലേക്കും വിമാനസര്‍വീസ് തുടങ്ങുന്നതിന് അനുമതി തേടിയിരുന്നു.
സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ലാഹോറിലേക്ക് രണ്ട് പ്രതിവാര വിമാനസര്‍വീസുകള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് തുടങ്ങിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് കറാച്ചിയിലേക്ക് മാര്‍ച്ച് മൂന്നാം വാരത്തോടെ രണ്ട് പ്രതിവാര സര്‍വീസുകള്‍ ആരംഭിച്ചേക്കും.
അതേ സമയം ദില്ലിയില്‍ നിന്ന് കാബൂളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കാബൂള്‍ വിമാനത്താവളത്തിലെ ലാന്റിംഗ് സൗകര്യങ്ങള്‍ കാര്യക്ഷമമാണോ എന്നതു സംബന്ധിച്ച് സാങ്കേതികവിദഗ്ധര്‍ പഠിച്ചുവരികയാണ്.
ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനയും ചേര്‍ന്ന് കുഴിബോംബ് പുറത്തെടുക്കാനായി നടത്തിയ ദൗത്യത്തിന് ശേഷം ഈയടുത്താണ് കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തനയോഗ്യമായത്.












Click it and Unblock the Notifications