മൂന്ന് സീറ്റ് കൂടുതല്‍ നേടാമെന്ന് ആന്റണി
ദില്ലി: ഇപ്പോള്‍ കാണുന്നതു പോലെ ഐക്യത്തോടെ മുന്നോട്ടുപോയാല്‍ കേരളത്തില്‍ മൂന്ന് സീറ്റ് യുഡിഎഫിന് കൂടുതല്‍ നേടാനാവുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ ധരിപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് മുമ്പ് ഫിബ്രവരി അഞ്ച് വെള്ളിയാഴ്ച വൈകീട്ട് 5.30ന് സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ വിജയസാധ്യതകളെ കുറിച്ച് ആന്റണി വിശദീകരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആന്റണി സോണിയയോട് വ്യക്തമാക്കി.
ഇത്തവണ കൊല്ലം, കോട്ടയം, കണ്ണൂര്‍ സീറ്റുകള്‍ തിരിച്ചുപിടിക്കാനാവുമെന്നാണ് ആന്റണി സോണിയയെ ധരിപ്പിച്ചത്. പി. സി. തോമസ് കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തായതിലൂടെ യുഡിഎഫിന് നഷ്ടപ്പെട്ട മൂവാറ്റുപുഴ സീറ്റും ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച എറണാകുളം സീറ്റും തിരിച്ചുപിടിക്കാനാവുമെന്ന് ആന്റണി വ്യക്തമാക്കി. ഇടുക്കി, ചിറയിന്‍കീഴ് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിന് അനുസരിച്ചായിരിക്കും വിജയസാധ്യതയെന്നും ആന്റണി സോണിയയെ ധരിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചുവരികയാണെന്ന് ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications