Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസംഖ്യാ വര്‍ധനവ്: മതാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ ജാതി, മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ വര്‍ധനവിന്റെ സമഗ്രവും സമ്പൂര്‍ണവുമായ റിപ്പോര്‍ട്ട് സെന്‍സസ് കമ്മിഷണര്‍ പുറത്തിറക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ ആവശ്യപ്പെട്ടു.

ഒരു പ്രത്യേക സമുദായത്തില്‍ ജനസംഖ്യാ വര്‍ധനവ് വളരെ കൂടുതലാണെന്നത് സംബന്ധിച്ച വ്യക്തമായ ചിത്രം ജനങ്ങള്‍ക്ക് ലഭിക്കാന്‍ അത് സഹായിക്കുമെന്ന് പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന തെറ്റായ ധാരണയാണ് സെന്‍സസ് കമ്മിഷണര്‍ പുറപ്പെടുവിച്ച ഒടുവിലത്തെ ജനസംഖ്യാ വര്‍ധനവിന്റെ കണക്കുകള്‍ ഉണ്ടാക്കുന്നത്. ജനസംഖ്യാ വര്‍ധനവില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ഭാഗികമായ സത്യം മാത്രമാണ്.

സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല മലപ്പുറമാണെന്നാണ്. 32.25 ലക്ഷമാണ് മലപ്പുറം ജില്ലയിലെ ജനസംഖ്യയെന്നും പറയുന്നു. എന്നാല്‍ ഇത് പൂര്‍ണമായ ചിത്രം തരുന്നില്ല.

1991ലെ സെന്‍സസ് പ്രകാരം മലപ്പുറത്തെ ജനസംഖ്യ 30.96 ലക്ഷമായിരുന്നു. മലപ്പുറത്തെ ജനസംഖ്യയില്‍ 20 ശതമാനം വര്‍ധനവാണുണ്ടായത്- പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.

മലപ്പുറം ജില്ലയിലെ ആദിവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യസര്‍വെയില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+