കോള കമ്പനി കിണര്‍ വെള്ളം എടുക്കരുത്
കൊച്ചി: വരുന്ന കാലവര്‍ഷം വരെ (ഇടവപ്പാതി) വരെ പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനി കിണര്‍ വെള്ളവും എടുക്കരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കൊക്കകോള ഫാക്ടറി ഇടവപ്പാതിവരെ ഭൂഗര്‍ഭജലമെടുക്കുന്നത് നിരോധിക്കുന്ന ഉത്തരവില്‍ കിണറുകളില്‍ നിന്നുള്ള വെള്ളവും ഉള്‍പ്പെടുന്നുവെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
ഭൂഗര്‍ഭജലത്തിന് നിയമത്തില്‍ നല്‍കിയിട്ടുള്ള നിര്‍വചനം അനുസരിച്ച് കിണറിലെ വെള്ളവും ഭൂഗര്‍ഭജലമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിരോധന ഉത്തരവില്‍ ഫാക്ടറി പരിസരത്തുള്ള തുറന്ന കിണറുകളിലെ വെള്ളവും ഉള്‍പ്പെടുന്നുണ്ടോ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം തിരക്കിയിരുന്നു. അതനുസരിച്ച് സര്‍ക്കാരിന് വേണ്ടി ജലവിഭവവകുപ്പ് അഡീഷണല്‍ സെക്രട്ടറി എ.കെ.പരമേശ്വരനാണ് സത്യവാങ്ങ്മൂലം നല്‍കിയിട്ടുള്ളത്.
ജസ്റിസ് സിറിയക് ജോസഫും ജസ്റിസ് കെ.പത്മനാഭന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജിയില്‍ വാദംകേട്ടത്.
പാലക്കാട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊക്കകോള ഫാക്ടറി ഇടവപ്പാതി വരെ ഭൂഗര്‍ഭജലമെടുക്കുന്നത് നിരോധിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനം എടുത്തത്.












Click it and Unblock the Notifications