രാമക്ഷേത്രം എന്‍ഡിഎ അജണ്ടയിലില്ല
കൊച്ചി: രാമക്ഷേത്ര നിര്‍മാണം എന്‍ഡിഎയുടെ അജണ്ടയില്‍ ഇല്ലെന്ന് എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ഫിബ്രവരി ആറ് ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ഭരണമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ അജണ്ട. ഈ തിരഞ്ഞെടുപ്പിലും അതു തന്നെയായിരിക്കും പ്രധാന അജണ്ട-ഫെര്‍ണാണ്ടസ് വ്യക്തമാക്കി.
എന്‍ഡിഎ മുന്നൂറിലേറെ സീറ്റുകള്‍ തിരഞ്ഞെടുപ്പില്‍ നേടും. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ബീഹാറിലെ റാബ്റി ദേവി സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന തന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമല്ല. ബീഹാറിലെ ജഡ്ജികള്‍ പോലും കാട്ടുനീതിയാണ് അവിടെ നിലനില്‍ക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്.
ലക്ഷദ്വീപില്‍ ജനതാദള്‍ (ഡി) സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ഫെര്‍ണാണ്ടസ് പറഞ്ഞു. ലക്ഷദ്വീപില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുന്നതിനിടയിലാണ് ഫെര്‍ണാണ്ടസ് നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്.












Click it and Unblock the Notifications