ഗവര്‍ണറുടെ മരണം: പാനലായി
തിരുവനന്തപുരം: ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന് മെഡിക്കല്‍ കോളജില്‍ നല്‍കിയ ചികിത്സയില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന് ഡോക്ടര്‍മാരുടെ പാനല്‍ തയ്യാറായെന്ന് ആരോഗ്യമന്ത്രി കടവൂര്‍ ശിവദാസന്‍ അറിയിച്ചു.
ദില്ലിയില്‍ നിന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി തിരിച്ചെത്തിയതിന് ശേഷം പാനലിന് അന്തിമഅംഗീകാരം നല്‍കേണ്ടതുണ്ട്. അതിന് ശേഷം പാനലിലെ അംഗങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തും.
പത്തംഗ പാനലില്‍ സംസ്ഥാനത്തിന് പുറത്തെ പ്രമുഖ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനസ്ഥിതിയെ പറ്റി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനസ്ഥിതിയെ പറ്റിയും റിപ്പോര്‍ട്ട് തയ്യാറാക്കും.












Click it and Unblock the Notifications