സെബാസ്റ്യന്‍ പോളിന് കെ. വി. ഡാനിയല്‍ അവാര്‍ഡ്
തൃശൂര്‍: മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് നല്‍കുന്ന കെ. വി. ഡാനിയല്‍ അവാര്‍ഡ് ഡോ. സെബാസ്റ്യന്‍ പോള്‍ അര്‍ഹനായി.
മാര്‍ച്ച് ആറ് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് സമിതി അംഗങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
കേരള പ്രസ് അക്കാദമിയില്‍ മാര്‍ച്ച് 14ന് നടക്കുന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി കെ. മുരളീധരന്‍ സെബാസ്റ്യന്‍ പോളിന് അവാര്‍ഡ് സമ്മാനിക്കും.
എറണാകുളം ലോക്സഭാ സീറ്റിനെ പ്രതിനിധീകരിയ്ക്കുന്ന എം പി ആണ് സെബാസ്റ്യന്‍ പോള്‍. മേയ് 10 നടക്കുന്ന തിരഞ്ഞെടുപ്പിലും ഇദ്ദേഹം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഇവിടെ നിന്ന് മത്സരിയ്ക്കുന്നുണ്ട്.
കൈരളി ടി വിയില്‍ മാദ്ധ്യമ വിചാരം എന്ന പരിപാടി അവതരിപ്പിയ്ക്കുന്ന സെബാസ്റ്യന്‍ പോള്‍ ദേശാഭിമാനി ദിനപ്പത്രത്തില്‍ അസിസ്റന്റ് എഡിറ്ററാണ്.












Click it and Unblock the Notifications