ആറ്റുകാലമ്മയ്ക്ക് ലക്ഷങ്ങള്‍ പൊങ്കാലയിട്ടു
തിരുവനന്തപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടു. വ്രതശുദ്ധിയോടെ ഇഷ്ടവരദായിനിയായ ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി ലക്ഷങ്ങളാണ് ആറ് ശനിയാഴ്ച പൊങ്കാല നിവേദിച്ചത്.
ശനിയാഴ്ച രാവിലെ 11ന് ആറ്റുകാല്‍ ദേവിയുടെ മുന്നിലെ വിളക്കില്‍ നിന്നുള്ള തീ തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിലേക്ക് മേല്‍ശാന്തി പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തുടര്‍ന്ന് പൊങ്കാലയടുപ്പുമായി പുറത്ത് കാത്ത് നില്ക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ അടുപ്പുകളില്‍ തീപകര്‍ന്നു.
ക്ഷേത്രപരിസരം തൊട്ട് നഗരം വരെ വീഥിയുടെ ഇരുവശവും സ്ത്രീകള്‍ പൊങ്കാലയിടാനായി അടുപ്പുകള്‍ കൂട്ടിയിരുന്നു. വൈകുന്നേരം നാലുമണിയോടെ ചടങ്ങ് അവസാനിയ്ക്കും.
ഇക്കുറി കൂടുതല്‍ പേര്‍ക്ക് ക്ഷേത്രപരിസരത്ത് തന്നെ പൊങ്കാലയര്‍പ്പിക്കാനായി ക്ഷേത്രത്തിന് നേരെ എതിര്‍വശത്തായി അഞ്ചേക്കര്‍ സ്ഥലം നികത്തിയെടുത്തിട്ടുണ്ട്. ഇവിടെ ഏകദേശം 60,000 പേര്‍ക്ക് പൊങ്കാലയിടാന്‍ കഴിഞ്ഞു. ക്ഷേത്രത്തിനടുത്ത് വേറെ ഒരു ഒന്നരയേക്കര്‍ കൂടി സജ്ജമാക്കിയിരുന്നു.












Click it and Unblock the Notifications