തിരഞ്ഞെടുപ്പ് തന്ത്രവുമായി രാഷ്ട്രീയ മഹാസഭ
കണ്ണൂര്‍: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനമായ രാഷ്ട്രീയ മഹാസഭയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തയാറായി.
മുത്തങ്ങയില്‍ ആദിവാസികളെ വെടിവച്ചുകൊല്ലാനും സമരം തകര്‍ക്കാനും നേതൃത്വം നല്‍കിയ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ ജീവന്‍ ബലികൊടുത്തും രംഗത്തിറങ്ങാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.
ആദിവാസി പ്രശ്നത്തില്‍ വിരുദ്ധനിലപാട് കൈക്കൊണ്ട രാഷ്ട്രീയകക്ഷികളെ തോല്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് ഉപയോഗിയ്ക്കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.
മന്ത്രി കെ. സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ഏതുവിധത്തിലുള്ള തന്ത്രവും ഉപയോഗിക്കണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
മുത്തങ്ങയിലെ രക്തസാക്ഷികള്‍ക്ക് ഉത്തരവാദി സുധാകരനാണ്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെയും സുധാകരന്‍ ഗ്രൂപ്പിലെ സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്താന്‍ മുഴുവന്‍ ആദിവാസികളും രംഗത്തിറക്കാനാണ് പാര്‍ട്ടി ഉദ്ദേശിയ്ക്കുന്നത്.
മുത്തങ്ങ സംഭവത്തില്‍ ആദിവാസി സൗഹൃദ നിലപാട് സ്വീകരിച്ച സി.പി.ഐ, മുസ്ലിംലീഗ്, ജെ.എസ്.എസ് കക്ഷികളോട് അനുഭാവപൂര്‍ണമായ നിലപാട് കൈക്കൊള്ളാനും നിര്‍ദേശിച്ചിട്ടുണ്ട്. സി.പി.ഐ, ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി പ്രചാരണം നടത്തുന്നത് വിലക്കുന്നുമില്ല.
എന്നാല്‍ സി.പി.എം നോട് വ്യത്യസ്ഥ സമീപനമാണ് ആദിവാസി പാര്‍ട്ടി സ്വീകരിയ്ക്കുന്നത്. ചില എം പിമാര്‍ക്കെതിരെ നിലകൊള്ളാന്‍ തീരുമാനയ്ക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനോട് സൗഹൃദമാണ് പാര്‍ട്ടി പുലര്‍ത്തുന്നത്. ഇതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്.
ആറളം ഫാം പ്രശ്നത്തിലും ആദിവാസി കരാര്‍ അട്ടിമറിയ്ക്കുന്നതിലും എ.പി. അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയുള്ള കേരളത്തിലെ സി.പി.എമ്മിലെ ഏഴ് എംപിമാര്‍ മുന്‍കൈയെടുത്തിരുന്നു. ഇവര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിയ്ക്കുകയാണ് പദ്ധതി. എന്നാല്‍ മുത്തങ്ങ സമരത്തില്‍ ജാനുവിനോടും ആദിവാസികളോടും വി.എസ്. അച്യുതാനന്ദന്‍ മൃദുസമീപനമാണ് സ്വീകരിച്ചത്െ മാര്‍ഗരേഖയില്‍ എടുത്തുപറയുന്നുണ്ട്.
വരുന്ന തിരഞ്ഞെടുപ്പില്‍ സി.പി.എം വിരുദ്ധ നിലപാടായിരിയ്ക്കും ആദിവാസി പാര്‍ട്ടി സ്വീകരിയ്ക്കുക. സി.പി.എം ആദിവാസി വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് ഇതിന് കാരണം.












Click it and Unblock the Notifications