Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം: താത്പര്യപത്രം ക്ഷണിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മാണത്തിനായി ഏഴ് കമ്പനികളോട് താത്പര്യപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.

ടെര്‍മിനല്‍ പദ്ധതിയില്‍ താത്പര്യമുള്ള ഏഴ് കമ്പനികള്‍ കഴിഞ്ഞയാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു. മാര്‍ച്ച് 15നുള്ളിലാണ് താത്പര്യപത്രം സമര്‍പ്പിക്കേണ്ടത്. പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക (ബിഒടി) അടിസ്ഥാനത്തിലാണ് ടെര്‍മിനല്‍ നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നത്.

മാര്‍സെക് (ഡെന്മാര്‍ക്ക്), എഎംപി (ആസ്ത്രേല്യ), റെഹസണ്‍സെല്‍സ് (ദക്ഷിണാഫ്രിക്ക), അദാനി പോര്‍ട്സ്, ഈസ്റ് വെസ്റ് എയര്‍ലൈന്‍സ്, എല്‍ ആന്റ് ടി ലിമിറ്റഡ്, ഇന്തോ-ബ്രിട്ടീഷ് കണ്‍സോര്‍ഷ്യം ഒഫ് പോര്‍ട്സ് എന്നീ കമ്പനികളോടാണ് താത്പര്യപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

പദ്ധതി പൂര്‍ത്തിയാവുന്നതോടെ വിഴിഞ്ഞം പ്രമുഖ അന്താരാഷ്ട്ര തുറമുഖങ്ങളില്‍ ഒന്നായി മാറും. ചരക്കുകളുടെ കയറ്റിറക്കുമതിക്കുള്ള അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖങ്ങളുടെ അഭാവം നികത്താന്‍ പദ്ധതി നടപ്പിലാക്കുന്നതോടെ കഴിയുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

കൊളംബോ, സിങ്കപ്പൂര്‍, ദുബായ് തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതി ഇതോടെ മാറും. ഈ തുറമുഖങ്ങളെ ആശ്രയിക്കേണ്ടിവരുന്നതിലൂടെ രാജ്യത്തിന് 1000 കോടി രൂപയാണ് വര്‍ഷത്തില്‍ നഷ്ടമാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+