Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വന്‍ശക്തി പ്രചാരണത്തിന്

ദില്ലി: വീണ്ടും അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പില്‍ ബിജെപി പുതിയ പ്രചാരണതന്ത്രത്തിന് രൂപം നല്‍കുന്നു. വന്‍ശക്തിയായ ഇന്ത്യ എന്നായിരിക്കും പ്രചാരണത്തിന് പേരിടുന്നത്.

തിളങ്ങുന്ന ഇന്ത്യ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് ശേഷമാണ് പുതിയ പ്രചാരണവുമായി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നത്. വാജ്പേയിയുടെ നേതൃത്വത്തില്‍ ഇന്ത്യ എങ്ങനെ വികസിത രാജ്യങ്ങളുമായി മത്സരിക്കുമെന്നതിനെ സംബന്ധിച്ച് പ്രചാരണത്തില്‍ ഊന്നല്‍ നല്‍കും.

അതേ സമയം തിളങ്ങുന്ന ഇന്ത്യ, സുഖാനുഭൂതി എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചാരണം പൂര്‍ത്തിയാക്കിയതിന് ശേഷമേ പുതിയ പ്രചാരണത്തിന് തുടക്കമിടാന്‍ ബിജെപി ഉദ്ദേശിക്കുന്നുള്ളൂ. ഇപ്പോഴത്തെ പ്രചാരണം പരമാവധി വോട്ടര്‍മാരിലെത്തിക്കാനാണ് ബിജെപി നോക്കുന്നത്.

പുതിയ പരസ്യ പ്രചാരണത്തിന് 200 കോടിയാണ് ബിജെപി ചെലവഴിക്കുന്നത്. അധികാരത്തില്‍ വീണ്ടുമെത്തിയാല്‍ നടപ്പിലാക്കുന്ന കാര്യങ്ങളെ കുറിച്ചായിരിക്കും പ്രചാരണം. പുതിയ പദ്ധതികളില്‍ യുവാക്കള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്നായിരിക്കും പ്രചാരണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+