ദുരിതാശ്വാസം: പെരുമാറ്റച്ചട്ടം തടസമാവില്ല
തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ടം തടസമാവില്ലെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ആവശ്യമാണെങ്കില്‍ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയയ്ക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടും. മാര്‍ച്ച് ഏഴ് ഞായറാഴ്ച ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ ആന്റണി തിരുവനന്തപുരം വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
പ്രശ്നത്തിന്റെ അടിയന്തിരസ്വഭാവം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ദുരിതാശ്വാസത്തിനായി മെയ് 10 വരെ കാത്തിരിക്കാനാവില്ല.
ദുരിതാശ്വാസത്തിനുള്ള സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അനുവദിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല. ദുരിതാശ്വാസമായി നല്‍കുന്ന തുക സംബന്ധിച്ച് തീരുമാനിക്കേണ്ടത് കേന്ദ്ര മന്ത്രിസഭാ ഉപസമിതിയാണ്. ഉപസമിതി വിളിച്ചുചേര്‍ക്കേണ്ടത് എപ്പോഴാണെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. 1350 കോടിയുട സഹായമാണ് കേന്ദ്രത്തിനോട് കേരളം ആവശ്യപ്പെട്ടത്- ആന്റണി പറഞ്ഞു.












Click it and Unblock the Notifications