മന്ത്രിയുടെ ഗണ്‍മാന്‍ കൊലക്കുറ്റത്തിന് അറസ്റില്‍
കൊല്ലം: മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഗണ്‍മാന്‍ മോഹനന്‍പിള്ളയെ കൊലക്കുറ്റത്തിന് കൊട്ടാരക്കര പൊലീസ് അറസ്റ് ചെയ്തു.
പള്ളിക്കല്‍ ക്ഷേത്രോത്സവത്തിനിടയില്‍ ഓട്ടോ ഡ്രൈവറായ അനില്‍കുമാര്‍ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് മോഹനന്‍പിള്ള അറസ്റിലായത്.
ഒരു ബലൂണ്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. മോഹനന്‍പിള്ളയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
കേസില്‍ മോഹനന്‍പിള്ളയുടെ ബന്ധുക്കളും അയല്‍വാസികളുമായ ഏതാനും പേരും പ്രതികളാണ്.












Click it and Unblock the Notifications