ഉമ്മന്‍ചാണ്ടി കരുണാകരനുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി കെ. കരുണാകരനുമായി ചര്‍ച്ച നടത്തി.
ചര്‍ച്ചയില്‍ കൊല്ലം, ചിറയിന്‍കീഴ് സീറ്റുകള്‍ എ, ഐ ഗ്രൂപ്പുകള്‍ വച്ചുമാറാനുള്ള നീക്കത്തോട് തനിക്ക് യോജിപ്പില്ലെന്ന് കരുണാകരന്‍ അറിയിച്ചു. കരുണാകരനോട് യോജിപ്പില്ലെങ്കില്‍ സീറ്റുകള്‍ വച്ചുനീക്കാനുള്ള നീക്കം ഉപേക്ഷിക്കാമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
കരുണാകരന്റെ ജവാഹര്‍ നഗറിലുള്ള വീട്ടില്‍ വച്ചായിരുന്നു ഒരു മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച. രാജ്യസഭയിലേക്ക് കരുണാകരന്‍ മത്സരിക്കുന്നതിനെ കുറിച്ചും ചര്‍ച്ചയില്‍ വിഷയമായി.
കൊല്ലം, ചിറയിന്‍കീഴ് സീറ്റുകള്‍ വച്ചുമാറാനുള്ള നീക്കത്തോട് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നിരുന്നു. കൊല്ലം സീറ്റിന് വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മാേേഹന്‍ ഉണ്ണിത്താനും കൊല്ലം ഡിസിസി പ്രസിഡന്റ് ശൂരനാട് രാജശേഖരനും ശ്രമിച്ചുകൊണ്ടിരിക്കെ സീറ്റ് എ ഗ്രൂപ്പിന് കൈമാറാനുള്ള നീക്കമാണ് ഐ ഗ്രൂപ്പിലെ ചില നേതാക്കളെ ചൊടിപ്പിച്ചത്.
ഇതേ തുടര്‍ന്ന് കരുണാകരന്‍ ഉമ്മന്‍ചാണ്ടിയെ ടെലഫോണില്‍ വിളിച്ച് സംസാരിച്ചു. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി കരുണാകരനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications