കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ഥി ചര്‍ച്ച വീണ്ടും തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ച മാര്‍ച്ച് ഏഴ് ഞായറാഴ്ച വീണ്ടും നടക്കും. വിവിധ ഗ്രൂപ്പുകളുടെ കടുംപിടുത്തം മൂലം ചില സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസ് നേതൃത്വത്തിന് കീറാമുട്ടിയായിരിക്കുകയാണ്.

ദില്ലിയില്‍ നിന്ന് എ. കെ. ആന്റണി ഞായറാഴ്ച മടങ്ങിയെത്തുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച വീണ്ടും സജീവമാവും. ഞായറാഴ്ചയോടെ ഇവിടുത്തെ ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ദില്ലിയിലേക്ക് തിരിക്കാനാണ് കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്റെ നീക്കം.

കൊല്ലം, ചിറയിന്‍കീഴ് മണ്ഡലങ്ങള്‍ എ, ഐ ഗ്രൂപ്പുകള്‍ വച്ചുമാറാനുള്ള നീക്കം ഐ ഗ്രൂപ്പില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കോഴിക്കോട് ബലറാമിനെ സ്ഥാനാര്‍ഥിയാക്കുന്നതിനോടും ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ട്. ഇടുക്കി സീറ്റിന് വേണ്ടി മൂന്നാം ഗ്രൂപ്പും എ ഗ്രൂപ്പും തമ്മില്‍ മത്സരമുണ്ട്.

വിവിധ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി ഇതവരെ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. തര്‍ക്കമുള്ള സീറ്റുകളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടിന് പ്രാധാന്യമുണ്ട്.

തീരുമാനമാവാത്ത സീറ്റുകളുടെ കാര്യത്തില്‍ ദില്ലിയിലായിരിക്കും തുടര്‍ചര്‍ച്ചകള്‍ നടക്കുക. അതുകൊണ്ടുതന്നെ ചര്‍ച്ചകളുടെ വേദി ദില്ലിയിലേക്ക് മാറും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X