കോഴിക്കോട് ഐഐഎമ്മിന് ഡിമാന്റ്
കോഴിക്കോട്: കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കുന്ന വരെ റാഞ്ചാന്‍ കമ്പനികള്‍ മത്സരിക്കുന്നു. നിയമനം നടത്തുന്നതിനായി ഇന്‍സ്റിറ്റ്യൂട്ടിനെ സമീപിച്ച കമ്പനികളുടെ എണ്ണം ഇത്തവണ കൂടി.
നിയമനം നടത്തുന്നതിനായി ഇന്‍സ്റിറ്റ്യൂട്ടിനെ ഇത്തവണ 45 കമ്പനികളാണ് സമീപിച്ചത്. ഇതില്‍ 20 കമ്പനികളും ആദ്യമായാണ് ഇന്‍സ്റിറ്റ്യൂട്ടിനെ സമീപിക്കുന്നത്. ജോലി വാഗ്ദാനങ്ങളുടെ എണ്ണവും കൂടി. കഴിഞ്ഞ വര്‍ഷത്തെ 78ല്‍ നിന്ന് ഇത്തവണത്തെ ഓഫറുകളുടെ എണ്ണം 107 ആയി.
ഉയര്‍ന്ന പ്രീപ്ലേസ്മെന്റ് ഓഫര്‍ ജിഇ കാപ്പിറ്റലിന്റേതാണ്- എട്ട് ലക്ഷം. കഴിഞ്ഞ വര്‍ഷം ഇത് ഒമ്പത് ലക്ഷമായിരുന്നു. എന്നാല്‍ സ്വീകരിക്കപ്പെട്ട ഓഫറുകളുടെ ശരാശരി ശമ്പളം വര്‍ധിച്ചു. 6.35 ലക്ഷമാണ് ശരാശരി ശമ്പളം. കഴിഞ്ഞ വര്‍ഷം ഇത് 5.46 ലക്ഷമായിരുന്നു.
ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഓഫറും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവാണ്. ഈ വര്‍ഷത്തെ ഉയര്‍ന്ന തൊഴില്‍ ഓഫര്‍ കമ്പ്യൂട്ടര്‍ സയന്‍സ് കോര്‍പ്പറേഷന്റേതാണ്- വാര്‍ഷിക ശമ്പളം 10.4 ലക്ഷം. കഴിഞ്ഞ വര്‍ഷം 15.2 ലക്ഷത്തിന്റെ ഓഫറായിരുന്നു ഏറ്റവും കൂടുതല്‍.
ഐടി മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഓഫറുകള്‍ വന്നിരിക്കുന്നത്. ഇന്‍ഫോസിസാണ് ഏറ്റവും കൂടുതല്‍ ഒഫഫറുകള്‍ വച്ചത്- 14. ഇന്‍ഫോസിസ് ആദ്യമായാണ് ഇന്‍സ്റിറ്റ്യൂട്ടിനെ സമീപിക്കുന്നത്. വിപ്രോ- 12, ഡിജിറ്റല്‍-എട്ട്, സിഎസ്സി- അഞ്ച് എന്നിവയാണ് കൂടുതല്‍ ഓഫറുകള്‍ വച്ച മറ്റ് കമ്പനികള്‍.
ആദ്യമായി ഇന്‍സ്റിറ്റ്യൂട്ടിനെ സമീപിക്കുന്ന കമ്പനികളില്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, മോര്‍ഗന്‍ ആന്റ് സ്റാന്‍ലി തുടങ്ങിയവയും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications