എസ്. ചന്ദ്രശേഖര്‍ അന്തരിച്ചു
ബാംഗ്ലൂര്‍: പ്രശസ്ത ശാസ്ത്രജ്ഞന്‍ എസ്. ചന്ദ്രശേഖര്‍ (73) മാര്‍ച്ച് എട്ട് തിങ്കളാഴ്ച അന്തരിച്ചു.
ദ്രവ ക്രിസ്റല്‍ ഗവേഷണത്തില്‍ പ്രഗത്ഭനായ എസ്. ചന്ദ്രശേഖറാണ് ബാംഗ്ലൂരില്‍ ദ്രവ ക്രിസ്റല്‍ ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടേതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
നോബല്‍ സമ്മാനജേതാവ് പ്രൊഫ. സര്‍ സി.വി. രാമന്റെ വിദ്യാര്‍ത്ഥിയായിരുന്നു ചന്ദ്രശേഖര്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്.












Click it and Unblock the Notifications