കളിമണ്‍ ഖനനം നിര്‍ത്തി
തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഉപരോധം മൂലം മംഗലപുരത്തെ കളിമണ്‍ ഖനനം നിര്‍ത്തി. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറെ തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് തീരുമാനമുണ്ടായത്.
കേശവദാസപുരത്തുള്ള മൈനിംഗ് ആന്റ് ജിയോളജിയുടെ ഓഫീസിലേക്ക് തിങ്കളാഴ്ച രാവിലെ 11.30നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. ഡയറക്ടര്‍ എം.കൃഷ്ണകുമാറിനെ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. ഖനനം നിര്‍ത്തിയതായി പ്രഖ്യാപിച്ചാലേ ഡയറക്ടറെ വിടൂ എന്ന നിലപാടിലായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ .
പൊലീസെത്തി സമരക്കാരെ നീക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ സിപിഎം നേതാവ് കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കളിമണ്‍ ഖനനം നിര്‍ത്തിവയ്ക്കാമെന്ന് അധികൃതര്‍ സമ്മതിച്ചു.












Click it and Unblock the Notifications