ഫ്രണ്ട്സ് സര്‍ക്കാരിന്റേത്: കോടതി
കൊച്ചി: ഫ്രണ്ട്സ് ജനസേവനകേന്ദ്രത്തിന് വേണ്ടി രൂപകല്പന ചെയ്ത സോഫ്റ്റ്വെയര്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി വിധിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേയ്ക്കുള്ള ബില്‍ തുകകള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിയ്ക്കുന്ന ജനസേവനകേന്ദ്രമാണിത്. വൈദ്യുതി വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയുടേയും ടെലിഫോണ്‍ വകുപ്പിന്റെയും ബില്‍ ഇവിടെ സ്വീകരിയ്ക്കും.
ഈ സേവനകേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ തങ്ങളുതേണെന്നവകാശപ്പെട്ടുകൊണ്ട് തിരുവനന്തപുരത്തെ കോംടെക് ഐടി സൊലൂഷന്‍സ് ഉടമ ബി.എന്‍. ഫിറോസ് നല്കിയ റിട്ട് ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരുടെ വിധി. ഫ്രണ്ട്സിന്റെ സോഫ്റ്റ്വെയറുമായി ഹര്‍ജിക്കാരന് യാതൊരുവിധത്തിലും ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച കേരളത്തിലെ ആദ്യത്തെ കേസാണിത്.












Click it and Unblock the Notifications