ഇന്ത്യ-സിംഗപ്പൂര്‍ നാവികപ്രകടനം
കൊച്ചി: ഇന്ത്യയുടെയും സിംഗപ്പൂരിന്റെയും നാവികസേനകള്‍ സംയുക്തമായി നടത്തുന്ന നാവികാഭ്യാസപരിശീലനം മാര്‍ച്ച് എട്ട് തിങ്കളാഴ്ച കൊച്ചിയില്‍ തുടങ്ങി.
12 ദിവസം നീളുന്നതാണ് ഈ സംയുക്ത പരിശീലനപ്രകടനം. ദക്ഷിണ നാവിക കമാന്റിലെ റിയര്‍ അഡ്മിറല്‍ യശ്വന്ത് പ്രസാദിന്റെ ആമുഖപ്രഭാഷണത്തോടെയാണ് നാവികപ്രകടനത്തിന് തുടക്കമായത്. നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന കപ്പലുകളുടെ കമാന്റിംഗ് ഓഫീസര്‍മാരുടെ ചര്‍ച്ച തിങ്കളാഴ്ച നടക്കും. ഇപ്പോള്‍ തുറമുഖതലത്തിലുള്ള പരിശീലനമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വിദഗ്ധരുമായുള്ള ചര്‍ച്ചകളും പരിശീലനങ്ങളും നാവിക പരിശീലനകേന്ദ്രത്തിലേക്കുള്ള സന്ദര്‍ശനങ്ങളും നടക്കും.
സമുദ്രതലത്തിലുള്ള പ്രകടനവും പരിശീലനവും മാര്‍ച്ച് 10 ബുധനാഴ്ച ആരംഭിയ്ക്കും. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലേയും നാവികസേനാ കപ്പലുകള്‍ കൊച്ചിയിലെ ഉള്‍ക്കടലില്‍ പരിശീലനം നടത്തും. സിംഗപ്പൂരിന്റെ മൂന്ന് യുദ്ധക്കപ്പലുകള്‍ കഴിഞ്ഞ ദിവസം ഇതിനായി കൊച്ചിയില്‍ എത്തി.












Click it and Unblock the Notifications