മന്ത്രിയുടെ ഗണ്‍മാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊട്ടാരക്കര: പള്ളിക്കല്‍ ഉത്സവത്തിനിടയില്‍ ഉണ്ടായ സംഘട്ടനത്തില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ അറസ്റിലായ മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഗണ്‍മാന്‍ മോഹനന്‍പിള്ള (48) യെ ഫിബ്രവരി എട്ട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
സംഘട്ടനത്തിനിടയില്‍ തലയ്ക്ക് അടിയേറ്റ മോഹനന്‍പിള്ള കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ രണ്ടാം പ്രതിയാണ് മോഹനന്‍പിള്ള.
മോഹനന്‍പിള്ളയുടെ ജ്യേഷ്ഠന്‍ പാണ്ടറക്കാല താഴതില്‍ വീട്ടില്‍ വാസുദേവന്‍പിള്ളയുടെ മകന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ വിനൂപ് (28) ആണ് കേസിലെ ഒന്നാം പ്രതി. വിനൂപിനെയും മോഹനന്‍പിള്ളയുടെ മകന്‍ പോളിടെക്നിക് വിദ്യാര്‍ഥിയായ അരുണി (16) നെയും പൊലീസ് തിരയുകയാണ്. മത്തായി എന്ന സന്തോഷ് മൂന്നാം പ്രതിയും വിജയകുമാര്‍ നാലാം പ്രതിയുമാണ്.
കഴുത്തില്‍ കുത്തേറ്റാണ് അരുണ്‍കുമാര്‍ മരിച്ചത്. കൊട്ടാരക്കര പള്ളിക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഘട്ടനം നടന്നത്.












Click it and Unblock the Notifications