കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ലോക്സഭാ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലായി. ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമെടുക്കാനായില്ല.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇനി ഫിബ്രവരി 12ന് ചേരുമെന്ന് ഞായറാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷം കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍ അറിയിച്ചു.

ഞായറാഴ്ച നടന്ന ഉപസമിതി യോഗത്തിലും തിരഞ്ഞെടുപ്പ് യോഗത്തിലും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് യാതൊരു പുരോഗതിയുമുണ്ടായില്ല. ഉപസമിതി വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഹൈക്കമാന്റിന് മുന്നില്‍ ഓരോ മണ്ഡലത്തിനും ഓരോ സ്ഥാനാര്‍ഥിയുടെ പേര് മാത്രം നിര്‍ദേശിക്കുന്ന ലിസ്റ് നല്‍കണോ, പാനല്‍ സമര്‍പ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഓരോ സ്ഥാനാര്‍ഥിയുടെ പേര് മാത്രം നിര്‍ദേശിക്കുന്ന ലിസ്റ് നല്‍കിയാല്‍ മതിയെന്നെ അഭിപ്രായമാണ് എ, ഐ ഗ്രൂപ്പുകള്‍ക്കുള്ളത്. അതേ സമയം പാനല്‍ തയ്യാറാക്കണമെന്ന് വയലാര്‍ രവിയും പി. സി. ചാക്കോയും യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

12ന് നടക്കുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം അന്നുതന്നെ കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചനും മുഖ്യമന്ത്രി എ. കെ. ആന്റണിയും ഹൈക്കമാന്റുമായി ചര്‍ച്ചയ്ക്കായി ദില്ലിയിലേക്ക് തിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X