കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരകലാപമുണ്ടാകില്ലെന്ന് കരുണ

  • By Staff
Google Oneindia Malayalam News

കൊളംബോ : എല്‍ടിടിഇയില്‍ ആഭ്യന്തരകലാപമുണ്ടാകില്ലെന്ന് വിമത പുലി നേതാവ് വി. മുരളീധരന്‍ എന്ന കരുണ പറഞ്ഞു. കരുണയുടെ വക്താവ് വരദന്‍ അറിയിച്ചതാണ് ഇക്കാര്യം.

പുതിയ വെടിനിറുത്തല്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നോര്‍വെയിലെ പ്രതിനിധികളെ കാണാന്‍ തയ്യാറാണെന്നും കരുണ അറിയിച്ചു. ആഭ്യന്തരയുദ്ധം ഒഴിവാക്കാനാണ് താന്‍ ആഗ്രഹിയ്ക്കുന്നതെങ്കിലും ആത്മരക്ഷാര്‍ത്ഥം പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നേതൃത്വത്തിലുള്ള വിഭാഗവും ശ്രീലങ്കയിലെ സര്‍ക്കാരും തമ്മില്‍ പ്രത്യേകം വെടിനിറുത്തല്‍ കരാര്‍ ഉണ്ടാക്കണമെന്നും കരുണ നോര്‍വേയോട് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ കരുണയുടെ വിഭാഗവുമായി പ്രത്യേകം വെടിനിറുത്തല്‍ കരാര്‍ ഉണ്ടാക്കില്ലെന്ന് ശ്രീലങ്കയുടെ പ്രതിരോധ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നോര്‍വെയോട് തങ്ങളുടെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും അവര്‍ക്ക് താല്പര്യമെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്നുമാണ് കരുണയുടെ നിലപാട്.

ഫിബ്രവരി 2002ല്‍ ഉണ്ടാക്കിയ വെടിനിറുത്തല്‍ കരാര്‍ അവലോകനം ചെയ്യാന്‍ നോര്‍വേയുടെ സമാധാനപ്രതിനിധി എറിക് സോളിം തിങ്കളാഴ്ച ശ്രീലങ്കയില്‍ എത്തും. സോളിം കരുണയെ കാണുമോ എന്ന കാര്യം അറിവായിട്ടില്ല. അതേ സമയം കരുണയ്ക്ക് ആധിപത്യമുള്ള കിഴക്കന്‍ ശ്രീലങ്കയില്‍ തമിഴ്പുലികള്‍ക്കിടയില്‍ ഏത് നിമിഷവും ആഭ്യന്തരകലാപമുണ്ടായേക്കുമെന്ന വിലയിരുത്തലിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. തമിഴ് പുലികള്‍ തമ്മിലടിയ്ക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അതിനാല്‍ പ്രഭാകരനും കരുണയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടേണ്ടെന്ന തീരുമാനത്തിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X