കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീകാന്ത് ബിജെപി പ്രചാരണത്തിന്; ജയപ്രദ എസ്പിയില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്ത് ബിജെപിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി പ്രചാരം നടത്തുമെന്ന് പ്രഖ്യാപിച്ചു. മുന്‍ തെലുങ്കുദേശം പാര്‍ട്ടി എംപിയും സിനിമാതാരവുമായ ജയപ്രദ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

ബിജെപി പ്രസിഡന്റ് വെങ്കയ്യാ നായിഡുവിന്റെ സാന്നിധ്യത്തിലാണ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള തീരുമാനം ചെന്നൈയില്‍ ശ്രീകാന്ത് പ്രഖ്യാപിച്ചത്. അതേ സമയം താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റിലേതു പോലെ തന്റെ സ്വതസിദ്ധമായ ശൈലിയിലായിരിക്കും പ്രചാരണം നടത്തുകയെന്ന് ശ്രീകാന്ത് പറഞ്ഞു. രാജ്യത്തെ എല്ലാ ഭാഗങ്ങളിലും താന്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും. ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയുടെ രഥയാത്ര കന്യാകുമാരിയില്‍ നിന്ന് തുടങ്ങുമ്പോള്‍ താനും സന്നിഹിതനായിരിക്കും.

ബുദ്ധികേന്ദ്രങ്ങളെയും കായികതാരങ്ങളെയും സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരെയും ദേശീയ മുഖ്യധാരയിലേക്ക് ചേരാനുള്ള ബിജെപിയുടെ ആഹ്വാനത്തില്‍ താന്‍ ആകൃഷ്ടനായിരിക്കുന്നു. എല്ലാ മേഖലയിലും ഇന്ത്യ തിളങ്ങുന്നതായി അനുഭവപ്പെടുന്നുണ്ട്. ക്രിക്കറ്റിലും നാം തിളങ്ങുകയാണ്.

ചില വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ഇപ്പോള്‍ ബിജെപിയില്‍ ചേരാത്തതെന്ന് ശ്രീകാന്ത് വ്യക്തമാക്കി. അതേ സമയം പാര്‍ട്ടിയില്‍ ചേരുന്ന കാര്യം പിന്നീട് താന്‍ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലാംസിംഗ് യാദവിന്റെ സാന്നിധ്യത്തിലാണ് ജയപ്രദ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അധികാരത്തിലോ സ്ഥാനത്തിലോ കണ്ണുവച്ചല്ല താന്‍ എസ്പിയില്‍ ചേര്‍ന്നതെന്നും മുലായം സിംഗ് യാദവിന്റെ നേതൃശേഷിയില്‍ താന്‍ ആകൃഷ്ടയായിരിക്കുകയാണെന്നും ജയപ്രദ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X