കോളയുടെ വാദം തള്ളി
കൊച്ചി: ഭൂഗര്‍ഭജലമെടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് താല്ക്കാലികമായി സ്റേ ചെയ്യണമെന്ന കൊക്കകോള കമ്പനിയുടെ വാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.
ജനങ്ങളുടെ കുടിവെള്ളപ്രശ്നത്തിനാണ് പ്രാമുഖ്യം നല്കേണ്ടതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചിറ്റൂര്‍ താലൂക്കിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഗണിച്ചാല്‍ കൊക്കകോള കമ്പനി ആവശ്യപ്പെടുന്ന സ്റേ നല്കാന്‍ കഴിയില്ലെന്ന് ജസ്റിസ് സിറിയക് ജോസഫ്, ജസ്റിസ് കെ. പത്മനാഭന്‍ നായര്‍ എന്നിവര്‍ അംഗങ്ങളായുള്ള ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു.
സര്‍ക്കാരിന്റെ വാദവും കൊക്കകോള കമ്പനി ഉയര്‍ത്തിയ നിയമപ്രശ്നങ്ങളും വിശദമായി ഈ കേസില്‍ കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. കേസ് മാര്‍ച്ച് 23ന് വീണ്ടും പരിഗണിയ്ക്കും.












Click it and Unblock the Notifications