കേരളത്തിന് വരള്‍ച്ചാ സഹായം 49 കോടി മാത്രം
ദില്ലി: വരള്‍ച്ചാ ദുരിതാശ്വാസമായി 1359 കോടി രൂപ ചോദിച്ച കേരളത്തിന് കിട്ടുന്നത് 49.04 കോടിയുടെ സഹായം മാത്രം.
ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ ഉപസമിതിയാണ് കേരളത്തിന് 49 കോടിയുടെ വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കാന്‍ തീരുമാനിച്ചത്. 11,000 മെട്രിക് ടണ്‍ അരിയും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
രൂക്ഷമായ വരള്‍ച്ച നേരിടുന്ന കേരളത്തോടുള്ള അവഗണന കേന്ദ്രം തുടരുകയാണെന്ന് വ്യക്തമാക്കുതായിരുന്നു ആവശ്യപ്പെട്ട 1359 രൂപയുടെ സ്ഥാനത്ത് 49.04 കോടി രൂപ മാത്രം അനുവദിച്ച കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.
അതേ സമയം ഈ പണം കേരളത്തിന് നേരിട്ട് ലഭിക്കില്ല. കേന്ദ്ര പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിലെ കേന്ദ്രവിഹിതമായി അനുവദിച്ച 50 കോടി രൂപ കേരളത്തിന്റെ പക്കലുള്ളതുകൊണ്ടാണ് ഇത്. ചെലവഴിച്ചതിന്റെ രേഖ സമര്‍പ്പിക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗഡുക്കളായി പണം അനുവദിക്കുന്നതാണ് കേന്ദ്ര പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിലെ രീതി.
വരള്‍ച്ച നേരിട്ടു കാണാനെത്തിയ കേന്ദ്ര സംഘം 75 കോടിയുടെ സഹായം അനുവദിക്കാനാണ് ശുപാര്‍ശ ചെയ്തിരുന്നത്. അതേ സമയം ദുരിതാശ്വാസത്തിനായി കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വീഴ്ചകളുണ്ടായതായി ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications