Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് ഫണ്ടിനായി ഗള്‍ഫിലേക്ക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കുന്നതിനായി നോട്ടമിടുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ വ്യവസായികളെയാണ്. ഗള്‍ഫിലെ മലയാളികളായ വ്യവസായികളില്‍ നിന്ന് ഫണ്ട് പിരിക്കുന്നതിനായി നേതാക്കള്‍ ഗള്‍ഫ് യാത്ര ആരംഭിച്ചുകഴിഞ്ഞു.

ചില നേതാക്കള്‍ ആദ്യഘട്ട ഫണ്ട് പിരിവിനായി ഗള്‍ഫ് യാത്ര നടത്തി മടങ്ങിയെത്തിയെങ്കില്‍ ചില നേതാക്കള്‍ ഗള്‍ഫ് പര്യടനം തുടരുകയാണ്. പല നേതാക്കളും അടുത്തയാഴ്ചകളില്‍ ഗള്‍ഫിലേക്ക് തിരിക്കും.

കഴിഞ്ഞ മാസം കൈരളി ചാനലിന് ഫണ്ട് ശേഖരിക്കുന്നതിനായി ഗള്‍ഫ് സന്ദര്‍ശനം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഈ മാസം തന്നെ തിരഞ്ഞെടുപ്പ് ഫണ്ടിനായി അടുത്ത ഗള്‍ഫ് സന്ദര്‍ശനം നടത്തിയേക്കും. വിദേശഫണ്ട് വാങ്ങുന്നതു സംബന്ധിച്ച് സിപിഎമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഫണ്ടിനായി സിപിഎം സെക്രട്ടറി വിദേശത്തേക്ക് തിരിക്കുന്നത്.

പ്രവാസിക്ഷേമ മന്ത്രി എം. എം. ഹസ്സന്‍ രണ്ടാഴ്ചത്തെ ഗള്‍ഫ് സന്ദര്‍ശനം നടത്തിവരികയാണ്. കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കുക എന്ന ദൗത്യം കൂടി ഹസ്സന്റെ ഗള്‍ഫ് പര്യടനത്തിനുണ്ട്. മാര്‍ച്ച് 16ന് ആണ് ഹസ്സന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്നത്.

സിപിഐ നേതാക്കളായ കെ. ഇ. ഇസ്മയില്‍, ബിനോയ് വിശ്വം എന്നിവരാണ് ഗള്‍ഫ് സന്ദര്‍ശനം നടത്തിവരുന്ന മറ്റ് രണ്ട് നേതാക്കള്‍. ഇസ്മായില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചെത്തിയേക്കും.

മുസ്ലിം ലീഗ് നേതാവ് സി. ടി. അഹമ്മദലി എംഎല്‍എ ഗള്‍ഫ് രാജ്യങ്ങളിലെ രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിന് ശേഷം മാര്‍ച്ച് ഏഴ് ഞായറാഴ്ച തിരിച്ചെത്തി. തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം എന്ന ദൗത്യവുമായി ചില ലീഗ് നേതാക്കള്‍ കൂടി വരുന്ന ദിവസങ്ങളില്‍ ഗള്‍ഫിലേക്ക് തിരിക്കും.

ചില പാര്‍ട്ടികള്‍ ഗള്‍ഫിലെ തങ്ങളുടെ ചില പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും ഏജന്റുമാരെയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളെയും ഫണ്ട് ശേഖരണ ദൗത്യം ഏല്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+