ഭരത് ഗോപി ബിജെപിയില്‍
തിരുവനന്തപുരം: നടന്‍ ഭരത് ഗോപി ബിജെപിയില്‍ ചേരുന്നു.
മാര്‍ച്ച് ഒമ്പത് ചൊവാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയധ്യക്ഷന്‍ വെങ്കയ്യനായിഡു ഗോപിയ്ക്ക് അംഗത്വം നല്കും. ഭരത് അവാര്‍ഡ് നേടിയ ഒരു നടന്‍ ബിജെപിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാനപ്രസിഡന്റ് ശ്രീധരന്‍പിള്ള പ്രസ്താവിച്ചിരുന്നു.
ഗോപിയ്ക്ക് അംഗത്വം നല്കുന്ന ചടങ്ങ് ഹോട്ടല്‍ റസിഡന്‍സിയിലാണ് നടക്കുക. നടനും ഫൊട്ടോഗ്രാഫറുമായ എന്‍.എന്‍. ബാലകൃഷ്ണന്‍, പ്രേംനസീറിന്റെ മകന്‍ നടന്‍ ഷാനവാസ് എന്നിവരും ബിജെപിയില്‍ ചേരും. ഇരുവരും വെങ്കയ്യനായിഡുവില്‍ നിന്നും അംഗത്വകാര്‍ഡ് ഏറ്റുവാങ്ങും.












Click it and Unblock the Notifications