ഗവര്‍ണറുടെ മരണം: ഏകാംഗ കമ്മീഷന്‍ അന്വേഷിയ്ക്കും
തിരുവനന്തപുരം: മുന്‍ ഗവര്‍ണര്‍ സിക്കന്ദര്‍ഭക്തിന് ചികിത്സ നല്‍കിയതില്‍ പിഴവുണ്ടോയെന്ന് ഡോ. മോഹന്‍ദാസ് അന്വേഷിയ്ക്കും.
മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ സിക്കന്ദര്‍ ഭക്തിന് ചികിത്സ നല്‍കിയതില്‍ വീഴ്ച വന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ നിയമിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി കടവൂര്‍ ശിവദാസനാണ് ഇക്കാര്യം അറിയിച്ചത്. ഡോ. മോഹന്‍ദാസ് ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റിട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഡയറക്ടറാണ്.
രണ്ടു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications