കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിലിന് ഷഷ്ഠിപൂര്‍ത്തി

  • By Staff
Google Oneindia Malayalam News

വടക്കാഞ്ചേരി: നടന്‍ ഒടുവില്‍ ഉണ്ണ്കൃഷ്ണന്‍ ഷഷ്ഠിപൂര്‍ത്തിയിലേക്ക്. മാര്‍ച്ച് ഒമ്പത് ചൊവാഴ്ച അദ്ദേഹത്തിന് അറുപത് തികഞ്ഞു.

പക്ഷെ ഈ നടന്റെ പിറന്നാളിന് വലിയ ആഘോഷങ്ങളില്ല. അത്തമാണ് ഒടുവിലിന്റെ നക്ഷത്രം. പാലക്കാട് ജില്ലയിലെ കോങ്ങാട് കേരളശ്ശേരിയിലെ ഒടുവിലിന്റെ നിരാഞ്ജനം വീട്ടില്‍ സഹോദരിമാരും ഭാര്യയും മക്കളും മരുമക്കളുമായി ചേര്‍ന്ന് സാധാരണ പിറന്നാള്‍ സദ്യ. കേരളശ്ശേരിയിലെ ക്ഷേത്രത്തില്‍ പഞ്ചവാദ്യവും അയ്യപ്പന്‍വിളക്കും.

അടൂരിന്റെ നിഴല്‍ക്കുത്ത് എന്ന ചിത്രത്തിലെ ആരാച്ചാരുടെ വേഷത്തിന് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചു. നേരത്തെ അടൂരിന്റെ തന്നെ കഥാപുരുഷന്‍ എന്ന ചിത്രത്തിലെ ആനക്കാരന്റെ വേഷത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

വള്ളുവനാടന്‍ ചുവയുള്ള സംസാരം...നാട്ടിന്‍പുറത്ത് കാണുന്ന ചില വാല്യക്കാരുടെ മട്ടിലുള്ള പെരുമാറ്റം.. ഇതൊക്കെയാണ് ഒടുവില്‍. പക്ഷെ അദ്ദേഹത്തിന്റെ അനായാസ അഭിനയശൈലി ഇതിനകം മലയാളചലച്ചിത്ര രംഗത്ത് ഒടുവിലിന് തനതായ വ്യക്തിമുദ്ര നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ പി.എന്‍. മേനോന്റെ നേര്‍ക്കുനേര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് ഒടുവില്‍ .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X