Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷ നാളെ

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ മാര്‍ച്ച് പത്ത് ബുധനാഴ്ച തുടങ്ങും. രാവിലെ ആണ് പത്താംക്ലാസ് പരീക്ഷ. ഉച്ചയ്ക്ക് ശേഷം 12ാം ക്ലാസ് പരീക്ഷ നടക്കും.

സംസ്ഥാനത്ത് 2604 കേന്ദ്രങ്ങളിലായി എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് വിതരണം സ്കൂളുകളിലും മറ്റും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. റാങ്ക് സമ്പ്രദായമനുസരിച്ച് നടക്കുന്ന അവസാനത്തെ എസ്എസ്എല്‍സി പരീക്ഷയാണിത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഗ്രേഡിങ്ങ് രീതിയനുസരിച്ചായിരിക്കും മൂല്യനിര്‍ണയം നടക്കുക.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന വര്‍ഷമാണിത്. 6,20,540 കുട്ടികളാണ് ഈവര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 37,184 പേരാണ് കൂടുതലായി ഇക്കുറി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,92,165 പേര്‍ പെണ്‍കുട്ടികളാണ്.

ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലുമായി 25 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. സംസ്ഥാനത്തെ 36 വിദ്യാഭ്യാസ ജില്ലകളിലായി 1429 എയ്ഡഡ് സ്കൂളുകള്‍ പരീക്ഷാകേന്ദ്രമാണ്. 979 സര്‍ക്കാര്‍ സ്കൂളും 196 അണ്‍ എയ്ഡഡ് സ്കൂളുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+