Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷിക ജപ്തി നിര്‍ത്താന്‍ ശുപാര്‍ശ

തിരുവനന്തപുരം: മൂന്ന് മാസത്തേയ്ക്ക് കര്‍ഷകരുടെ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ യുഡിഎഫ് ഉന്നതതല യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

വരള്‍ച്ച മൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. വരള്‍ച്ചാദുരിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് 10 ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്തെ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് യുഡിഎഫ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതായി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാഹനത്തില്‍ വെള്ളമെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഉപയോഗശൂന്യമായ കുഴല്‍ക്കിണറുകള്‍ ഉപയോഗക്ഷമമാക്കുന്നതിനും യോഗം നിര്‍ദേശിച്ചു.

സംസ്ഥാനത്തെ ജലസ്രോതസുകള്‍ ഇല്ലാതാവുന്നതു സംബന്ധിച്ച് വിദഗ്ധ പഠനം നടത്താനും യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് റവന്യു മന്ത്രിയും കൃഷി മന്ത്രിയും അവരുമായി ചര്‍ച്ച നടത്തും.

വെള്ളമെത്തിക്കുന്നതിന് വില്ലേജ്, താലൂക്ക്, ജില്ലാ തലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. വരള്‍ച്ചയുടെ രൂക്ഷസ്ഥിതി തിരഞ്ഞെടുപ്പ് കമ്മിഷനെ ബോധ്യപ്പെടുത്തും.

കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ലെന്നും എന്നാല്‍ അര്‍ഹിക്കുന്നത് നിഷേധിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+