കോണ്‍ഗ്രസ് അസ്ഥിരതയുണ്ടാക്കി: അദ്വാനി
കന്യാകുമാരി: കോണ്‍ഗ്രസ് ഭരണം ഇന്ത്യയില്‍ അസ്ഥിരതയാണുണ്ടാക്കിയതെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി ആരോപിച്ചു.
മാര്‍ച്ച് 10 ബുധനാഴ്ച ഭാരത് ഉദയ് യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാജ്പേയിയുടെയും എന്‍ഡിഎയുടെയും നേതൃത്വത്തിന്‍ കീഴില്‍ അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും ആശങ്കകളില്‍ നിന്ന് മുക്തമാവാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ സമയം വന്നണഞ്ഞു. എല്ലാ മേഖലയിലെയും വികസനത്തിലേക്കുള്ള നമ്മുടെ യാത്ര ആരംഭിച്ചുകഴിഞ്ഞു. ഈ യാത്ര ഇന്ത്യ വന്‍ശക്തിയാവുന്നതിലേക്കുള്ള യാത്രയാണ്. ഈ യാത്രയില്‍ നമുക്ക് ഒന്നിച്ച മുന്നോട്ടുപോവാമെന്നും ഈ ദൗത്യത്തിന് വേണ്ടി നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും അദ്വാനി പറഞ്ഞു.
രാജീവ്ഗാന്ധിയെ മറന്നുകൊണ്ടാണ് കോണ്‍ഗ്രസ് തമിഴ്നാട്ടില്‍ കരുണാനിധിയുടെ കാല്ക്കല്‍ വീണതെന്നും അദ്വാനി വിമര്‍ശിച്ചു.
യാത്രയുടെ ആദ്യ ദിവസമായ ബുധനാഴ്ച തമിഴ്നാട്ടിലും കേരളത്തിലും അദ്വാനി എത്തും. 33 ദിവസത്തെ യാത്രയില്‍ അദ്വാനി ഇന്ത്യയുടനീളം 8,000 കിലോമീറ്റര്‍ യാത്ര ചെയ്യും.












Click it and Unblock the Notifications