സര്‍ക്കാര്‍ പ്രചാരണ ബോര്‍ഡുകള്‍ നീക്കാന്‍ ഉത്തരവ്
ദില്ലി:സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണിയ്ക്കുന്ന പരസ്യ പലകകളും പോസ്ററുകളും മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു.
ഇന്ത്യ തിളങ്ങുന്നു എന്ന് കാണിയ്ക്കുന്ന പരസ്യങ്ങളും മാറ്റണം. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന പരസ്യങ്ങളാണ് നിറുത്താന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്.
പൊതു സ്ഥലങ്ങളില്‍നിന്ന് ഇത്തരം ബോര്‍ഡുകളും മറ്റും നീക്കിയ ശേഷം,ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പൊതു ചെലവില്‍ സ്ഥാപിച്ച ധാരാളം പ്രചാരണ ബോര്‍ഡുകളുണ്ടെന്ന് ഉപ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.എന്‍.ഝാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ ബോര്‍ഡുകളോ പോസ്ററുകളോ സ്ഥാപിക്കാനും പാടില്ല.തമിഴ്നാട്ടില്‍മുഖ്യമന്ത്രി ജയലളിത പ്രചാരണത്തിന് പോകുന്ന സ്ഥലങ്ങളില്‍ പുതിയ റോഡുകള്‍ സ്ഥാപിക്കുന്നുവെന്ന വാര്‍ത്തയെക്കുറിച്ച്,പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും അത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മീഷന്‍ പറഞ്ഞു. റോഡുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കമ്മീഷന്‍ പരിശോധിക്കും.
കര്‍ണാടകത്തില്‍ ചാമരാജ് നഗറിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറെയും ജമ്മു-കാശ്മീരിലെ ആറ് ഡെപ്യൂട്ടി കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലം മാറ്റി. ഇവരെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ആന്ധ്രപ്രദേശില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലുഗുദേശംപാര്‍ട്ടിക്ക് സംസ്ഥാനത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടം ലംഘിച്ച് സര്‍ക്കാര്‍നേട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്സ് പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications