കാര്‍ഷികജപ്തി ആറ് മാസത്തേക്ക് നിര്‍ത്തി
തിരുവനന്തപുരം: കര്‍ഷകരുടെ ജപ്തി നടപടികള്‍ ആറ് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മാര്‍ച്ച് 10 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
വരള്‍ച്ചാ ദുരിതാശ്വാസമായി 31 കോടി രൂപ കൂടി അനുവദിക്കാന്‍ തീരുമാനിച്ചു. ഇതോടെ വരള്‍ച്ചാ ദുരിതാശ്വാസതുക 200 കോടി കവിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. വരള്‍ച്ചാ ദുരിതാശ്വാസമായി 170 കോടി രൂപ നീക്കിവയ്ക്കാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. ഇതോടൊപ്പം കേന്ദ്രം അനുവദിച്ച 49 കോടിയും മന്ത്രിസഭായോഗത്തില്‍ നീക്കിവയ്ക്കാന്‍ തീരുമാനിച്ച 31 കോടിയും വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ചെലവഴിക്കും.
കേന്ദ്രം അനുവദിച്ച വരള്‍ച്ചാ ദുരിതാശ്വാസം കുറഞ്ഞുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് കൂടുതല്‍ വരള്‍ച്ചാ ദുരിതാശ്വാസം ലഭിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ യാതൊന്നും ചെയ്തില്ല. ദുരിതാശ്വാസമായി കേന്ദ്രത്തോട് കൂടുതല്‍ തുക ആവശ്യപ്പെടും.
വരള്‍ച്ച നേരിടുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. ജില്ലകളിലെ വരള്‍ച്ച നേരിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും.












Click it and Unblock the Notifications