50 കോടിയുടെ ആയുര്‍വേദ ഇന്‍സ്റിറ്റ്യൂട്ട്
കൊച്ചി: ആള്‍ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മാതൃകയില്‍ കേന്ദ്രം അഖിലേന്ത്യാതലത്തില്‍ ആയുര്‍വേദ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിയ്ക്കുന്നു. ഇതിനായി 50 കോടി രൂപ നീക്കിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവ്(ആയുര്‍വേദം) എസ്.കെ. ശര്‍മ്മ അറിയിച്ചു.
കേരള ആയുര്‍വേദ ഫാര്‍മസി ലി.(കെഎപിഎല്‍), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് ശര്‍മ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആയുര്‍വേദ ഗവേഷണത്തില്‍ ലോകമാകെ ശാസ്ത്രസാങ്കേതികവിദ്യയിലുണ്ടായിട്ടുള്ള പുരോഗതി കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിയ്ക്കും. മനുഷ്യരില്‍ പരീക്ഷിച്ച് വിജയം നേടിയിട്ടുള്ള പ്രധാന ആയുര്‍വേദ മരുന്നുകളിന്മേല്‍ ഇനിയും ഗവേഷണശ്രദ്ധ പതിയണം. ആയുര്‍വേദമരുന്നുല്പാദനത്തിന്റെ കാര്യത്തില്‍ ദേശീയതലത്തില്‍ ഒരേ നിലവാരം കൊണ്ടുവരണം. - അദ്ദേഹം പറഞ്ഞു.
പുതിയ മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണത്തിന് മൂന്ന് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. - അദ്ദേഹം പറഞ്ഞു.
എം.പി. പരമേശ്വരന്‍, ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി നരേന്ദ്ര എസ്. ഭട്ട്, എസ്.എസ്. ഹണ്ട, പി. പുഷ്പാംഗദന്‍, എം. രാധാകൃഷ്ണപിള്ള, രമണി അയ്യര്‍, സി.എസ്. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
300 പ്രതിനിധികള്‍ പങ്കെടുത്തു.












Click it and Unblock the Notifications