പക്ഷി നിരീക്ഷണത്തിനായി ഒരു യാത്ര
കൊച്ചി: അപൂര്‍വമായ പക്ഷികളെ തേടി യുകെയില്‍ നിന്ന് കേരളത്തിലേക്ക് ഒരു യാത്ര. പക്ഷിനിരീക്ഷണത്തിനായി സ്വകാര്യ ടൂറിസം ഏജന്‍സി സംഘടിപ്പിച്ച വിനോദസഞ്ചാര പാക്കേജാണ് പക്ഷിനിരീക്ഷകരെ കേരളത്തിലെത്തിച്ചത്.
പക്ഷിനിരീക്ഷണത്തിന്റെ അപൂര്‍വ കാഴ്ചാവിരുന്ന് ഈ യാത്രയില്‍ ഒരുക്കപ്പെട്ടതായി സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
ശ്രീലങ്കിലെ അ ബോര്‍ ആന്റ് കമ്പനിയുടെ സഹകരണത്തോടെ ജയശ്രീ ടൂര്‍സാണ് പാക്കേജ് സംഘടിപ്പിച്ചത്. പക്ഷിനിരീക്ഷകരായ വിനോദസഞ്ചാരികള്‍ മൂന്നാര്‍, തേക്കടി, ഊട്ടി, മധുമല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അപൂര്‍വ ഇനങ്ങളില്‍ പെട്ട പക്ഷികളെ ഈ യാത്രയില്‍ കാണാനായതായി പക്ഷിനിരീക്ഷകര്‍ പറഞ്ഞു.
അടുത്തു തന്നെ ഇന്ത്യയിലേക്ക് മറ്റൊരു യാത്ര നടത്തുമെന്നും ഇത്തവണ ഹിമാലയന്‍ മേഖലയിലേക്കായിരിക്കുമെന്നും സംഘത്തിലുണ്ടായിരുന്ന പക്ഷിനിരീക്ഷകനായ ഇന്‍ഗ്രാം പറഞ്ഞു.
ജയശ്രീ ടൂര്‍സ് ആദ്യമായാണ് പക്ഷിനിരീക്ഷണ വിനോദസഞ്ചാര പാക്കേജ് സംഘടിപ്പിക്കുന്നത്. ജര്‍മനിയില്‍ നടക്കുന്ന ലോക പക്ഷി സമ്മേളനം പക്ഷിനിരീക്ഷണ വിനോദസഞ്ചാര മേഖലയുടെ കുതിപ്പിന് വഴിയൊരുക്കുമെന്ന് ജയശ്രീ ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ. എസ്. വിക്രമന്‍ പറഞ്ഞു.












Click it and Unblock the Notifications