Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാച്ചിമട: കൊക്ക കോള ഉത്പാദനം നിര്‍ത്തി

പാലക്കാട്: പ്ലാച്ചിമടയിലെ ഫാക്ടറിയില്‍ കൊക്ക കോള ഉത്പാദിപ്പിക്കുന്നത് നിര്‍ത്തി. ഭൂഗര്‍ഭജലമെടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ കൊക്ക കോള കമ്പനി നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണിത്.

പുറത്തു നിന്ന് വെള്ളം കൊണ്ടുവരുന്നതിന് കമ്പനി അധികൃതര്‍ ജില്ലാ കളക്ടര്‍ സഞ്ജീവ് കൗശിക്കിനോട് അനുമതി ചോദിച്ചുവെങ്കിലും കുടിവെള്ള പ്രശ്നം രൂക്ഷമായ സ്ഥിതിക്ക് ജില്ലയിലെ ജലസ്രോതസുകളൊന്നും ഉപയോഗിക്കാന്‍ അനുവദിക്കാനാവില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഹൈക്കോടതിയുടെ തീരുമാനം ചീഫ് സെക്രട്ടറിയെ അറിയിച്ചുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് മാര്‍ച്ച് ഒമ്പത് ചൊവാഴ്ച കളക്ടറേറ്റില്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് കളക്ടര്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. കോള ഉത്പാദനം നിര്‍ത്തിവയ്ക്കുകയാണെന്ന് കമ്പനി അധികൃതര്‍ കളക്ടറെ അറിയിച്ചു.

കോള കമ്പനി ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോത് കണക്കാക്കാന്‍ കേന്ദ്ര ജലവിഭവ വികസന ബോര്‍ഡിനെ ചുമതലപ്പെടുത്തി. എല്ലാ ആഴ്ചയും വെള്ളത്തിന്റെ അളവ് ജില്ലാ കളക്ടറെ അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+