Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലില്‍ ഫോര്‍മാലിന്‍ കണ്ടെത്തി

തിരുവനന്തപുരം: ഉപഭോക്തൃ അവകാശസംഘടനയായ ഇന്ത്യന്‍ ഉപഭോക്തൃ സംരക്ഷണ ഗവേഷണ കേന്ദ്രം നടത്തിയ പരിശോധനയില്‍ വിപണിയില്‍ ലഭ്യമായ പാലില്‍ ഫോര്‍മാലിന്‍ എന്ന രാസവസ്തുവിന്റെ അംശം കണ്ടെത്തി.

മില്‍മ ഉള്‍പ്പെടെ എട്ട് ബ്രാന്റ് പാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് പരിശോധന നടത്തിയതെന്ന് സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാല്‍ വിതരണക്കാര്‍ വിതരണം ചെയ്യുന്ന പാലും പരിശോധിച്ചു. ഇവയില്‍ മൂന്ന് ബ്രാന്റുകളില്‍ ഫോര്‍മാലിന്‍ അംശം ഉണ്ടെന്ന് കണ്ടെത്തി.

രണ്ട് ബ്രാന്റുകളില്‍ ഫോര്‍മാലിന്റെ നേരിയ അംശം കണ്ടെത്തിയപ്പോള്‍ ഒരു ബ്രാന്റില്‍ ഫോര്‍മാലിന്റെ അംശം വ്യക്തമായും കണ്ടെത്തി. ഏഴ് ബ്രാന്റുകളില്‍ പഞ്ചസാരയുടെ അംശമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു.

മില്‍മയുടെയും പാല്‍ വിതരണക്കാരുടെയും പാല്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അവ ശുദ്ധമാണെന്ന് തെളിഞ്ഞതായും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+