Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് കൃത്രിമമഴയ്ക്ക് ആലോചന

പാലക്കാട്: പാലക്കാട് ജില്ലയിലെ വരള്‍ച്ച നീക്കാന്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നു. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പാലക്കാട് ജില്ലാ കളക്ടര്‍ സഞ്ജീവ്കൗശിക്. കാരണം ഇനി പ്രകൃതി നല്കുന്ന മഴ എത്തണമെങ്കില്‍ മൂന്ന് മാസം കൂടി കാത്തിരിയ്ക്കേണ്ടിവരും.

മാര്‍ച്ച് 10 ബുധനാഴ്ച തിരുവനന്തപുരത്ത് പോകുന്ന പാലക്കാട് ജില്ലാ കളക്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് നിവേദനം നല്കും. ജില്ലയില്‍ ഇടയ്ക്കൊരു വേനല്‍ മഴ പതിവുണ്ടെങ്കിലും ഇക്കുറി അതുകൂടി ലഭിയ്ക്കുമോ എന്ന് സംശയമാണ്.

കര്‍ണ്ണാടകയിലും ആന്ധ്രയിലും കാലവര്‍ഷം പിഴച്ചപ്പോള്‍ കൃത്രിമമഴ പെയ്യിക്കുകയുണ്ടായി. ഇതിലൂടെ ഈ സംസ്ഥാനങ്ങള്‍ രൂക്ഷമായ ജലക്ഷാമത്തെ ഒരു പരിധിവരെ അതിജീവിയ്ക്കുകയും ചെയ്തു. അതിനാലാണ് ഈ വഴി പാലക്കാടും പരീക്ഷിച്ചാലെന്തെന്ന് കളക്ടര്‍ ചിന്തിച്ചത്. കര്‍ണ്ണാടകയിലും ആന്ധ്രയിലും കൃത്രിമമഴ പെയ്യിച്ചത് ഒരു അമേരിക്കന്‍ കമ്പനിയാണ്. ഇവരുടെ ഓഫീസ് ബാംഗ്ലൂരിലുണ്ടെന്നും അവരുമായി ബന്ധപ്പെട്ട് കൃത്രിമമഴയ്ക്കുള്ള സാധ്യത ആരായാണമെന്നുമാണ് താന്‍ ആവശ്യപ്പെടുകയെന്നും കളക്ടര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+