Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി പരീക്ഷ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 10 ബുധനാഴ്ച തുടങ്ങി.

രാവിലെ 10 മണിക്കാണ് എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയത്. ഹയര്‍ സെക്കന്ററി പരീക്ഷ ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങും.

സംസ്ഥാനത്ത് 2604 കേന്ദ്രങ്ങളിലായി എസ്.എസ്.എല്‍.സി. പരീക്ഷ നടക്കുന്നത്. 6,19, 776 പേരാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്തിട്ടുള്ളത്. വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇത് റെക്കോഡാണ്. 36,416 കുട്ടികളാണ് ഇത്തവണ കൂടുതലായി പരീക്ഷക്ക് രജിസ്റര്‍ ചെയ്തിരിക്കുന്നത്.

റാങ്ക് സമ്പ്രദായമനുസരിച്ച് നടത്തുന്ന അവസാനത്തെ എസ്എസ്എല്‍സി പരീക്ഷയാണിത്. അടുത്ത അധ്യയന വര്‍ഷം ഗ്രേഡിങ്ങ് സമ്പ്രദായമനുസരിച്ചാണ് മൂല്യനിര്‍ണയം നടക്കുക.

ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലുമായി 25 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. സംസ്ഥാനത്തെ 36 വിദ്യാഭ്യാസ ജില്ലകളിലായി 1429 എയ്ഡഡ് സ്കൂളുകള്‍ പരീക്ഷാകേന്ദ്രമാണ്. 979 സര്‍ക്കാര്‍ സ്കൂളും 196 അണ്‍ എയ്ഡഡ് സ്കൂളുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് 3,11,470 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് 35,275 പേരുമാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് പരീക്ഷകള്‍ക്കുമായി 9,67,521 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+