ലാദന്‍ അഫ്ഗാനിലേക്ക് നീങ്ങുന്നു
വാഷിംഗ്ടണ്‍: അല്‍ക്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്.
അഫ്ഗാന്‍ അതിര്‍ത്തിയില്‍ അല്‍ക്വെയ്ദയുടെതായ സുരക്ഷിത താവളങ്ങളും വിവരങ്ങള്‍ നല്കാനുള്ള ആളുകളും ഉണ്ട്. ഇവരില്‍ നിന്നും ചോര്‍ത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലാണ് ബിന്‍ ലാദന്‍ ഒളിച്ചിരുന്നതെന്ന് വിശ്വസിയ്ക്കുന്നതായി പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അതേ സമയം ബിന്‍ ലാദന്റെ യഥാര്‍ത്ഥ സങ്കേതം ഏതാണെന്ന് അറിവില്ലെന്നും അവര്‍ പറഞ്ഞു.
പാകിസ്ഥാന്‍ യുഎസുമായി ചേര്‍ന്ന് തിരച്ചില്‍ ശക്തമാക്കിയതിനാല്‍ ബിന്‍ ലാദന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഏതാനും വംശക്കാരും ബിന്‍ ലാദന്‍ വേട്ടയ്ക്ക് ഇപ്പോള്‍ പാക്സൈന്യത്തെ സഹായിക്കുന്നുണ്ട്. ഇതിന്റെ ചില ചിത്രങ്ങള്‍ അല്‍-ജസീറ ടെലിവിഷന്‍ കാണിച്ചിരുന്നു.
ബിന്‍ ലാദനെ പിടികൂടാനുള്ള തിരച്ചില്‍ യുഎസ് ശക്തമാക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications